‘ഭ്രമയുഗം’ 13 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കാണാം.. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല; തുറന്നു പറഞ്ഞ് സംവിധായകന്‍

author-image
മൂവി ഡസ്ക്
New Update
bramayugam-1200x630.jpg.webp

‘ഭ്രമയുഗം’ കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ എത്തുന്ന മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന പ്രചരണങ്ങള്‍ ആരംഭിച്ചത്.

Advertisment

ഈ പ്രചാരണങ്ങളോടാണ് സംവിധായകന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ”ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്.”

”ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്‍സ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും” എന്നാണ് രാഹുല്‍ സദാശിവന്‍ പറയുന്നത്.

ഈ സിനിമ എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇറക്കുന്നത് എന്ന ചോദ്യത്തോടും രാഹുല്‍ സദാശിവന്‍ പ്രതികരിച്ചിട്ടുണ്ട്. ”അതാണ് അതിന്റെ ഒരു പുതുമ. ഈ കാലത്ത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്‌സൈറ്റിംഗ് ഫാക്ടര്‍” എന്നാണ് രാഹുല്‍ നല്‍കിയ മറുപടി.

 

Advertisment