‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്’; അവധിക്കാല ചിത്രങ്ങൾ പങ്കുവെച്ച് ചാക്കോച്ചൻ

author-image
മൂവി ഡസ്ക്
New Update
kunchakkobobanfamily.jpg

മലയാളികളുടെ ചോക്കലെറ്റ്‌ നായകനാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ കേരളത്തിലെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ നിന്നും കശ്മീരിന്റെ തണുപ്പിൽ എത്തിയിരിക്കുകയാണ് താരകുടുംബം. ചാക്കോച്ചനും കുടുംബവും കശ്മീരിൽ അവധിക്കാലം ആസ്വദിക്കുകയാണ്. കശ്മീർ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചൻ തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ‘സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ’ ആണ് എന്നാണ് ചാക്കോച്ചൻ ചോദിക്കുന്നത്.

Advertisment

മകൻ ഇസഹാഖ് ബോബനും കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാഖ് ജനിക്കുന്നത്. 2019 ഏപ്രിൽ 16നാണ് ഇസുവിന്റെ ജനനം. ചാക്കോച്ചൻ ഇടയ്ക്കിടെ ഇസുവിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.  എന്തായാലും ചാക്കോച്ചനും കുടുംബവും കശ്മീരിലെ ചിൽ ഹോളിഡേയ്സ് ആഘോഷമാക്കുകയാണ്.