ചിരിപ്പിക്കാൻ ജീത്തു ജോസഫും കൂട്ടരും, 'നുണക്കുഴി' ഇന്ന് മുതൽ തിയേറ്ററുകളിൽ

author-image
മൂവി ഡസ്ക്
New Update
1438272-whatsapp-image-2024-08-13-at-15446-pm

ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നിവർ‌ക്കൊപ്പം ജീത്തു ജോസഫ് എന്ന പേര് കൂടെ ചേരുമ്പോൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കാൻ പോവുന്നത് ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ 'നുണക്കുഴി' എന്ന ചിത്രത്തിനാണ്. ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയകളിൽ ലഭിച്ചത്.

Advertisment

ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഈ ചിത്രം ബേസിൽ ജോസഫ്-നിഖില വിമൽ കോംബോയുമാണ് ഒരിക്കൽ കൂടി വരുന്നത്. നർമം കലർന്ന കഥാപാത്രങ്ങളെ വിതറിയിട്ട 'നുണക്കുഴി'ക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. ചിത്രം സ്വാതന്ത്ര്യദിനത്തിനാണ് റിലീസ് ചെയ്യുന്നത്.

Advertisment