ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, എങ്ങനെ ട്രീറ്റ് ചെയ്യുമെന്ന് അറിയില്ല, കുറിപ്പുമായി ഭാമ

author-image
മൂവി ഡസ്ക്
Updated On
New Update
അഭിനയിക്കുന്നില്ലേ എന്ന ആരാധകന്റെ ചോദ്യത്തിന് ഭാമയുടെ മറുപടി ഇങ്ങനെ

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. 

Advertisment

‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഭാമ കുറിച്ചു.

കുറച്ചുനാൾ മുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങൾ ഈ ചിത്രവും ഏറ്റെടുക്കുകയും കൂടുതൽ ചർച്ച ചെയ്യുകയും ഉണ്ടായി. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ ആ പോസ്റ്റിൽ പറഞ്ഞത്.

Advertisment