മലയാള സിനിമയുടെ താര രാജാക്കന്മാരെക്കുറിച്ച് പറഞ്ഞ് ഇടവേള ബാബു. ഫാൻസും വഴക്കുമൊക്കെ പുറത്താണെന്നും അമ്മ സംഘടനയിൽ എല്ലാവരും ഒന്നിച്ചാണെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സ്വഭാവം തമ്മിലുള്ള വ്യത്യാസമാണ് ഇടവേള ബാബു പറഞ്ഞത്. അമ്മ എന്ന സംഘടനയിലും ഇടവേള ബാബുവിനോടുമുള്ള ഇരുവരുടെയും സമീപനത്തെക്കുറിച്ചാണ് താരം സംസാരിച്ചത്.
‘മമ്മൂക്കയും ലാലേട്ടനും രണ്ട് തരമാണ്. ലാലേട്ടൻ ഒന്നും ശ്രദ്ധിക്കാറില്ല. ലാലേട്ടന് എല്ലാം ഒരു വിശ്വാസമാണ്. ഒരു പത്ത് പേർ ഒപ്പിട്ട് തരാൻ പറഞ്ഞാൽ കണ്ണും പൂട്ടി ഒപ്പിട്ട് എനിക്ക് തരും. പക്ഷേ, മമ്മൂട്ടിയാണെങ്കിൽ എനിക്ക് പേടിയില്ല. അദ്ദേഹത്തിന് കറക്ടായിട്ടൊരു റീഡിംഗ് ഉണ്ട്. എല്ലാം കറക്ടായിട്ട് നോക്കിയിട്ട് മാത്രമേ എന്തെങ്കിലും ചെയ്യുകയുള്ളൂ. ലാലേട്ടന് അങ്ങനെയൊന്നുമല്ല എന്നെ പൂർണമായും വിശ്വാസമാണ്. അപ്പോഴെനിക്ക് രണ്ട് ജോലിയാണുള്ളത്. ഞാൻ കാരണം അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല. പിന്നെ എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പാണ്.
മലയാള സിനിമയിലെ താര ചക്രവർത്തിമാരാണ് രണ്ടു പേരും. 40 വർഷം കഴിഞ്ഞിട്ടും രണ്ട് പ്രതിഭകളും ഉറച്ച് നിൽക്കുകയാണ്. പുറത്താണ് ഫാൻസൊക്കെ അകത്തൊന്നുമില്ല.’- ഇടവേള ബാബു പറഞ്ഞു.