Advertisment

എന്റെ വിവാഹ നിശ്ചയം കഴിഞ്ഞപ്പോഴാണ് കൂടുതൽ സൈബർ ആക്രമണം ഉണ്ടായത്, ആ ടീച്ചറെ അവൻ ചതിച്ചു, ഇവനെ കണ്ടപ്പോഴെ അറിയാമായിരുന്നു ചതിക്കുമെന്ന് എന്നൊക്കെയാണ് വന്ന കമന്റുകൾ

author-image
മൂവി ഡസ്ക്
New Update
susu.jpg

തങ്ങൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രാജേഷ് മാധവനും ചിത്ര നായരും. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേളയിലാണ് ഇരുവരും നേരിട്ട സൈബർ ആക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

Advertisment

‘തന്റെ പോസ്റ്റുകൾക്ക് നിരവധി മോശം കമന്റുകൾ ലഭിച്ചിട്ടുണ്ട്. ഞാനും ചിത്രയും ഇഷ്ടത്തിലാണെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ആ സമയത്ത് തന്നെയായിരുന്നു എന്റെ വിവാഹ നിശ്ചയം നടന്നത്. പിന്നീട് എന്റെ പോസ്റ്റുകൾക്ക് ചുവടെ വന്ന കമന്റുകളിൽ കൂടുതലും ഞാൻ ചിത്രയെ പറ്റിച്ചു എന്ന തരത്തിലായിരുന്നു.’

ആ ടീച്ചറെ അവൻ ചതിച്ചു, ഇവനെ കണ്ടപ്പോഴെ അറിയാമായിരുന്നു ചതിക്കുമെന്ന് എന്നൊക്കെയാണ് വന്ന കമന്റുകൾ. കുറേ ആളുകൾ ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുകയല്ലേ അത്തരക്കാർക്ക് എന്തെങ്കിലുമൊക്കെ പണി വേണ്ടേ. അത്തരക്കാർ ഇങ്ങനെയൊക്കെ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ വേണ്ടിയിരിക്കുകയാണ്. എന്നായിരുന്നു രാജേഷ് മാധവന്റെ വാക്കുകൾ.

കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലായിരുന്നു ചിത്രയും രാജേഷും ആദ്യമായി ഒരുമിക്കുന്നത്. സിനിമ ഹിറ്റായതിനൊപ്പം ഇരുവരുടെയും കോംബോയും ഹിറ്റാവുകയായിരുന്നു. ചിത്രത്തിൽ സുമലത, സുരേശൻ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. ഈ കോംബോയുടെ സ്പിൻ ഓഫ് ചിത്രമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 16 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisment