കടുവാ സിനിമയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ വിമര്ശിച്ച് നടൻ ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തു’മിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് തിരക്കഥാകൃത്തായ ജിനു ഏബ്രഹാം മറുപടി പറയുന്നതിനിടെയായിരുന്നു ടൊവിനോ പ്രതികരിച്ചത്. എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ എന്നായിരുന്നു ടോവിനോ പറഞ്ഞത്.
‘രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാം.’ ടൊവിനോ പ്രതികരിച്ചു. അതേസമയം, കടുവ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മറുപടി പറഞ്ഞു.