New Update
/sathyam/media/media_files/3wawZ8QDGrHAyCTcRr5a.jpg)
ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാളത്തിലെത്തുന്ന ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു. ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം എം സി ജിതിൻ സംവിധാനം ചെയ്യും. ഫഹദ് ഫാസിലിന്റെ ‘ട്രാൻസി’ന് ശേഷം നസ്രിയ ഏറെ കാലത്തിന് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മണിയറയിൽ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നസ്രിയ എത്തിയിരുന്നു.
Advertisment
സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമന്‍ ചാക്കോ. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നസ്രിയയുടെ അവസാനചിത്രം തെലുഗിലെ ‘എന്റെ സുന്ദരനികെ’ ആയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us