‘പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി’; ലാലേട്ടന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി

author-image
മൂവി ഡസ്ക്
New Update
0-9.jpg

മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി. പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പങ്കിട്ട അനശ്വര നിമിഷങ്ങൾക്ക് നന്ദി. മോഹൻലാൽ എന്ന വിസ്മയത്തെ ഇന്നും എന്നും ആഘോഷിക്കപ്പെടുകയാണ്. വിജയവും സന്തോഷവും പ്രിയപ്പെട്ടവരോടൊപ്പം ആഘോഷമാക്കാൻ സാധിക്കട്ടെയെന്നും സുരേഷ് ​ഗോപി ജന്മ​ദിനം ആശംസിച്ച് കൊണ്ട് അദ്ദേഹം സമൂഹ​മാദ്ധ്യമങ്ങളിൽ‌ കുറിച്ചു.

Advertisment

നാല് പ‌തിറ്റാണ്ടായി അഭ്രപാളിയിൽ വിസ്മയം തീർക്കുകയാണ് മോഹൻലാൽ. 1980-ൽ ആരംഭിച്ച ജൈത്രയാത്ര ഇന്നും തുടരുന്നു. വില്ലൻ വേഷത്തിൽ സിനിമാ ജീവിതം ആരംഭിച്ച മോഹൻലാൽ ഇപ്പോൾ ബറോസിലൂടെ സംവിധായകന്റെ മേലങ്കിയും അണിയുകയാണ്.

Advertisment