ഒടിടി റിലീസ് പ്രഖ്യാപിച്ച് 'മഞ്ഞുമ്മൽ ബോയ്സ്'

author-image
മൂവി ഡസ്ക്
New Update
manjumol boyys.jpg

മലയാള സിനിമയുടെ സീൻ തന്നെ മാറ്റി മറിച്ച ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ 200 കോടി ക്ലബ്ബിൽ ഇടം നേടാൻ അധിക സമയം ഒന്നും എടുത്തില്ല. തീയേറ്ററുകളിലെ വിജയത്തിന് ശേഷം, ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

മെയ് അഞ്ചു മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്യും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒന്നിലധികം ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനാകും. എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 10 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ നേടിയിട്ടുണ്ടെങ്കിൽ അത് തമിഴ്‌നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം നേടിയത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisment
Advertisment