Advertisment

ഞാൻ എൻറെ ശരീരം മുഴുവൻ കൊടുത്ത ആളാണ്, പലർക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച്‌ തെറ്റായ ധാരണകളാണ്, നമ്മൾ മരിച്ച് കഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല- മോഹൻലാൽ

author-image
മൂവി ഡസ്ക്
New Update
5c14a7d17aee3afa1308a0ee2adc70017088fd135731e8e528fcba8f083cca58.webp

രാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം സീസണ്‍ 6 വേദിയില്‍ അവയവദാനത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു.

ബിഗ് ബോസ് മത്സരാര്‍ഥികളായ നടി ശ്രീരേഖയും സിബിനും തന്‍റെ മകന്‍റെ മരണാനന്തരം നടത്തിയ അവയവദാനത്തിലൂടെ ജീവന്‍ നിലനിര്‍ത്താനായ ഒരു യുവാവിനെ കാണാന്‍ എത്തുന്ന അമ്മയുടെ അവസ്ഥ സ്കിറ്റ് ആക്കിയിരുന്നു. ഈ വിഷയം ഏറെ പ്രസക്തമാണെന്നും താന്‍ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ ഓര്‍മ്മിപ്പിച്ചു.

‘ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച്‌ തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച്‌ സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാം’-, മോഹന്‍ലാല്‍ പറഞ്ഞു.

 

Advertisment