പുണ്യാളന്റെ പൂവൻ കോഴിയും ബ്യൂട്ടിപാർലറിലെ പെണ്ണുങ്ങളും; വിക്ടോറിയയുടെ ട്രെയിലർ പുറത്തറങ്ങി

മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാർത്ഥൻ എന്ന പൂവൻ കോഴിയാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു താരം.

author-image
ഫിലിം ഡസ്ക്
New Update
victoria

നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടി ശ്രദ്ധയമായ വിക്ടോറിയയുടെ ട്രെയിലർ പുറത്തിറങ്ങി. കെഎസ്എഫ്ഡിസി നിർമ്മിച്ച് ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിച്ച വിക്ടോറിയ ഒരു ബ്യൂട്ടീപാർലർ ജോലിക്കാരിയുടെ കഥയാണ് പറയുന്നത്.  

Advertisment

ഇടപ്പള്ളി പുണ്യാളന് നേർച്ച നൽകിയ ഒരു പൂവൻകോഴിക്ക് ബ്യൂട്ടിപാർലറിൽ എന്താണ് കാര്യമെന്ന് നമുക്ക് ട്രെയിലർ കണ്ടാൽ തോന്നും. ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച വിക്ടോറിയയിൽ മീനാക്ഷി ജയനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബർ 28ന് ചിത്രം തീയ്യേറ്ററുകളിലെത്തും. 

വിക്ടോറിയ എന്ന ബ്യൂട്ടീഷന്റെ ജീവിതവും കഥ നടക്കുന്ന ദിവസം ബ്യൂട്ടീപാർലറിലേക്ക് വരുന്ന മനുഷ്യരുമാണ് സിനിമയെ നമ്മളോട് ചേർത്തു നിർത്തുന്നത്. അതേസമയം ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായി പുണ്യാളന് നേർച്ച നൽകിയ ഒരു പൂവൻ കോഴിയും അവിടെയുണ്ട്.

മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാർത്ഥൻ എന്ന പൂവൻ കോഴിയാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റൊരു താരം. 

തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്കെയിൽ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്. പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിക്ടോറിയക്ക് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സര വിഭാഗത്തിൽ  മികച്ച നടിക്കുള്ള പുരസ്കാരവും നേടിക്കൊടുത്തു.

മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം,സംവിധായിക,ഛായാ​ഗ്രഹണം ഉൾപ്പടെ മൂന്ന് പുരസ്ക്കാരങ്ങൾ, സിയോളിൽ നടന്ന വനിതാ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ എക്സലൻസി അവാർഡ്, കൊൽക്കത്ത ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്ക്കാരം, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ അനുസ്മരണ സിനിമാ പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി.  

മലേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും തായ്പോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കൽക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. 

ആനന്ദ് രവി ഛായാ​ഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് അഭയദേവ് പ്രഫുൽ ആണ്. ഗാനരചന ബിലു സി നാരായണൻ. വസ്ത്രാലങ്കാരം - സതീഷ് കുളമട, മേക്കപ്പ് - സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ - അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട് - കലേഷ് ലക്ഷ്മണൻ, ശബ്ദരൂപകൽപ്പന - രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - തീർത്ഥാ മൈത്രി, ശബ്ദമിശ്രണം - അനൂപ് തിലക്, വിഎഫ്എക്സ് - ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ- എസ്.മുരുകൻ, കാസ്റ്റിം​ഗ്- അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ്- അനു കെഎ, സബ്ടൈറ്റിൽസ് - ആസിഫ് കലാം, പിആർഒ - സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ് - കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോ​ഗ്രാഫർ - മൈത്രി ബാബു, ടൈറ്റിൽ - ഹരിയോഡി, ഡിസൈൻ - യെല്ലോ ടൂത്ത്. ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, വള്ളുവനാടൻ സിനിമ കമ്പനി.

കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ പുറത്തിറങ്ങുന്ന ഈ  ചിത്രം ഈ വെള്ളിയാഴ്ച്ച (28 നവംബർ) തീയ്യേറ്ററുകളിലെത്തും. 

ട്രെയിലർ ലിങ്ക്: 

Advertisment