അഭിനയ രംഗത്തും സാഹിത്യ സാംസ്‌കാരിക രംഗത്തും മികവുറ്റ കഴിവ് പ്രകടിപ്പിച്ച സര്‍വ്വകലാ വല്ലഭന്‍ നരേന്ദ്രപ്രസാദ് അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 21 വര്‍ഷം.
1946 ഡിസംബര്‍26 ന് മാവേലിക്കരയില്‍ ജനനം. 1989 ല്‍ 'അസ്ഥികള്‍ പൂക്കുന്നു' എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്ര പ്രസാദിന്റെ സിനിമയിലെ അരങ്ങേറ്റം.
മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഭാവുകത്വം പകര്‍ന്നു കൊടുത്ത അതുല്യ നടനായിരുന്നു അദ്ദേഹം. മുഖത്തെ പേശികളില്‍ പോലും അഭിനയത്തിന്റെ ഔന്നിത്യം അദ്ദേഹം പ്രകടിപ്പിച്ചു. ടെലിഫിലിമിലൂടെ സിനിമാ മേഖലയില്‍ പ്രവേശിച്ച നരേന്ദ്ര പ്രസാദ് 124 ചിത്രങ്ങളില്‍ വൈവിധ്യ വേഷങ്ങള്‍ പകര്‍ന്നാടി.
'പൈതൃകം' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.
ഏകലവ്യന്‍, നരസിംഹം, പത്രം, ജനം, തലസ്ഥാനം, കമ്മീഷ്ണര്‍, രാജശില്പി, ജേര്‍ണലിസ്റ്റ്, മേലേപ്പറമ്പിലെ ആണ് വീട്, ആര്‍ദ്രം,ഉത്സവമേളം, ഊട്ടിപട്ടണം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
വൈശാലി എന്ന സിനിമയില്‍ ഗുരുവിനും, ചിത്രം എന്ന പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ സിനിമയില്‍ രഞ്ജിനിയുടെ പിതാവ് ആയി അഭിനയിച്ച തെലുങ്ക് നടനും ശബ്ദം നല്‍കിയ അദ്ദേഹം അതുപോലെ നിരവധി സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം. നടനെന്നതിനൊപ്പം സാഹിത്യ നിരൂപകന്‍, നാടകകൃത്ത്, നാടക സംവിധായകന്‍, അധ്യാപകന്‍ എന്നീ നിലയിലും പ്രശസ്തനായിരുന്നു.
2003 നവംബര്‍ 3 ന് 57 ആം വയസില്‍ നരേന്ദ്ര പ്രസാദ് എന്ന അതുല്യ പ്രതിഭ ഓര്‍മ്മയായി.