New Update
/sathyam/media/media_files/PVQ2rq0pu9T9b4eCGA3G.jpg)
കൊച്ചി: കഴിഞ്ഞ ദിവസമാണ് നടന്‍ നിര്‍മ്മല്‍ ബെന്നി നിര്യാതനായത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍ നിര്‍മ്മല്‍ ബെന്നിയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അമളി പറ്റി. നിര്‍മ്മല്‍ ബെന്നിക്ക് പകരം വാര്‍ത്തയില്‍ അവര്‍ ഉള്‍പ്പെടുത്തിയത് നടന്‍ നിര്‍മ്മല്‍ പാലാഴിയുടെ ചിത്രം !
Advertisment
സംഭവത്തില്‍ പ്രതികരിച്ച് നിര്‍മ്മല്‍ പാലാഴിയും രംഗത്തെത്തി. താന്‍ പോയിട്ടില്ലെന്നും, ഈ കളിക്ക് താനില്ലെന്നുമായിരുന്നു തമാശരൂപേണ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
നിർമ്മൽ ബെന്നി എന്ന പ്രിയ കലാകാരന് ആദരാഞ്ജലികൾ നേരുന്നു. ഒപ്പം, പ്രിയ ഓൺലൈൻ മാധ്യമ സഹോദരനോട് ഞാൻ പോയിട്ടില്ല എന്ന് കൂടെയും അറിയിക്കുന്നു. ഇനി ഈ കളിക്ക് ഞാനില്ല ട്ടോ.