Advertisment

കുട്ടിതാരങ്ങളുടെ വിജയമാഘോഷിച്ച് 'ഒരു വടക്കൻ പ്രണയ പർവ്വം' ടീം

സെറ്റിലേക്ക് വന്ന ഏറ്റവും പുതിയ വാർത്തയാണ് സിനിമയിൽ അഭിനയിക്കുന്ന 3 പേരുടെ +2 പരീക്ഷയിലെ ഉന്നത വിജയം. ആസ്മിയ, സ്നിഗ്ധ, റിജു ദേവ് എന്നിവർ ആണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

author-image
ഫിലിം ഡസ്ക്
New Update
ookannurrr.jpg

കണ്ണൂര്‍; എ വൺ സിനിമാസിന്റെ ബാനറിൽ നവാഗതരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ സംവിധാനം ചെയ്യുന്ന ”ഒരു വടക്കൻ പ്രണയ പർവ്വം “ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് കണ്ണൂരിൽ പുരോഗമിക്കുകയാണ്.

Advertisment

സെറ്റിലേക്ക് വന്ന ഏറ്റവും പുതിയ വാർത്തയാണ് സിനിമയിൽ അഭിനയിക്കുന്ന 3 പേരുടെ +2 പരീക്ഷയിലെ ഉന്നത വിജയം. ആസ്മിയ, സ്നിഗ്ധ, റിജു ദേവ് എന്നിവർ ആണ് ഉന്നത വിജയം കരസ്ഥമാക്കിയത്. മൂവരുടെയും വിജയം സെറ്റിൽ ആഘോഷിച്ച് ഒരു വടക്കൻ പ്രണയ പർവ്വം ടീം.

സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ് എന്നിവർ പ്രാധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് വിജീഷ് ചെമ്പിലോടാണ്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു.

wewkannurrr.jpg

ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ടി.എസ്. ഓജെ  കല: നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാന രചന : സുഹൈൽ കോയ വസ്ത്രാലങ്കാരം: ആര്യ രാജ് ജി, പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്,ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ - സിസി, അസോ:സംവിധായകർ: അലോക് റാവ്യ - വാസുദേവൻ വി.യു.

 സ്റ്റിൽസ്: നിതിൻ, അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സെയ്ത് & ബിബിൻ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ, മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്, ഡിസൈനുകൾ: അർടാഡോ എന്നിവരാണ് അണിയറയിൽ.

Advertisment