പെ​യി​ന്‍റിങ്ങും മിമിക്രിയുമായി നടന്ന കാലത്തെ സുഖമുള്ള ഓർമകൾ: പാഷാണം ഷാജി

മിമിക്രിക്കാരനായും പെന്‍റിങ് തൊഴിലാളിയും ജീവിച്ച കാലം സാജു ഓർക്കുകയാണ്.

author-image
ഫിലിം ഡസ്ക്
New Update
saju-navodaya

പാ​ഷാ​ണം ഷാ​ജി എ​ന്നു പ​റ​ഞ്ഞാ​ല്‍ അ​റി​യാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. സാ​ജു എ​ന്നോ സാ​ജു ന​വോ​ദ​യ എ​ന്നോ പ​റ​ഞ്ഞാ​ല്‍ വ​ള​രെ പെ​ട്ടെ​ന്ന് ആ​ർ​ക്കും ആ​ളെ മ​ന​സി​ലാ​യെ​ന്നു വ​രി​ല്ല. 

Advertisment

saju

ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ ​കോ​മ​ഡി ഫെ​സ്റ്റി​വ​ലി​ല്‍ സാ​ജു ചെ​യ്‌​തൊ​രു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് പാ​ഷാ​ണം ഷാ​ജി. 

എ​ല്ലാ​വ​രെ​യും പ​ര​സ്പ​രം ത​ല്ലി​ക്കാ​ന്‍ അ​പാ​ര​മാ​യ മി​ടു​ക്കു​ള്ള ഒ​രു നാ​ട്ടി​ന്‍​പു​റ​ത്തു​കാ​ര​നാ​യ ക​ഥാ​പാ​ത്രം. പിന്നീട് സാജു ആ കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെട്ടു. 

pashanam

മിമിക്രിക്കാരനായും പെന്‍റിങ് തൊഴിലാളിയും ജീവിച്ച കാലം സാജു ഓർക്കുകയാണ്. 

ചേട്ടന്‍റ വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേദിവസം കാമുകിയുമായി ഞാൻ ഒളിച്ചോടി. വലിയ ഒച്ചപ്പാടും ബഹളങ്ങളുമുണ്ടായി.

വിവാഹശേഷം ഞ​ങ്ങൾ​ വാ​ട​ക​വീ​ട്ടി​ലേ​ക്കു മാ​റി. അ​തൊ​രു ഒ​റ്റ മു​റി വീ​ടാ​യി​രു​ന്നു. സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും​ത​ന്നെ​യി​ല്ല.

എ​ന്നാ​ലും ഞ​ങ്ങ​ള​വി​ടെ ക​ഴി​ഞ്ഞു. വീ​ടി​നു വാ​ട​ക കൊ​ടു​ക്കേ​ണ്ട​തു കാ​ര​ണം പെ​യി​ന്‍റിം​ഗി​ന്‍റെ പ​ണി​ക്കു പോ​യി​ത്തു​ട​ങ്ങി.

saju

അ​ങ്ക​മാ​ലി ആ​ലു​ക്കാ​സി​ന്‍റെ പെ​യി​ന്‍റിം​ഗ് പ​ണി ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് മി​മി​ക്രി ക​ലാ​കാ​ര​നാ​യ പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം എ​ന്നെ വി​ളി​ക്കു​ന്ന​ത്.

മ​നോ​ജ് ഗി​ന്ന​സ് പു​തി​യ ട്രൂ​പ്പ് തു​ട​ങ്ങാ​ന്‍ പോ​കു​ക​യാ​ണ് നീ ​വാ എ​ന്നു പ​റ​ഞ്ഞു. നീ ​പോ​യേ അ​വി​ടു​ന്ന്. ഇ​പ്പോ​ള്‍ കൃ​ത്യ​മാ​യ കൂ​ലി​യും കി​ട്ടു​ന്നു​ണ്ട് ജീ​വി​ത​വും കു​ഴ​പ്പ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നു പ​റ​ഞ്ഞു ഞാ​ന്‍ ഫോ​ണ്‍ ക​ട്ട് ചെ​യ്തു.

മി​മി​ക്രി​യും പ​രി​പാ​ടി​യു​മൊ​ക്കെ നി​ർ​ത്തി​ക്ക​ള​ഞ്ഞ സ​മ​യ​മാ​യി​രു​ന്നു അ​ത്. വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഭാ​ര്യ ര​ശ്മി ഭ​യ​ങ്ക​ര​മാ​യി ദേ​ഷ്യ​പ്പെ​ട്ടു നി​ല്‍​ക്കു​ന്നു. പ്ര​ശാ​ന്ത് വ​ന്നി​രു​ന്നോ എ​ന്നു ഞാ​ന്‍ ചോ​ദി​ച്ചു. ആ ​വ​ന്നി​രു​ന്നു എ​ന്ന​വ​ള്‍ പ​റ​ഞ്ഞു. അ​വ​ന്‍റെ വീ​ട്ടി​ല്‍ തി​ന്നാ​നും കു​ടി​ക്കാ​നും ഒ​ക്കെ​യു​ണ്ട്, മി​മി​ക്രി കാ​ണി​ച്ചു ന​ട​ന്നാ​ലും കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്നു ഞാ​ൻ അ​വ​ളോ​ടു പ​റ​ഞ്ഞു. 

sa

ചേ​ട്ട​ന്‍ മി​മി​ക്രി​ക്ക് അ​ല്ലാ​തെ ഇ​നി വേ​റെ വ​ല്ല പ​ണി​ക്കും പോ​യാ​ല്‍ ഞാ​ന്‍ ച​ത്തു​ക​ള​യു​മെ​ന്നു പ​റ​ഞ്ഞ് അ​വ​ളെ​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​തോ​ടെ ഞാ​ന്‍ പെ​യി​ന്‍റ് പാ​ട്ട താ​ഴെ​വ​ച്ചു. അ​വി​ടെ​നി​ന്നു തു​ട​ങ്ങി​യ​താ​ണ് ഈ ​യാ​ത്ര. ആ​ദ്യം മ​നോ​ജ് ചേ​ട്ട​ന്‍റെ ഒ​പ്പം, പി​ന്നെ കൊ​ച്ചി​ന്‍ ഗി​ന്ന​സി​ലേ​ക്ക്, അ​വി​ടെ​നി​ന്നു ചാ​ന​ലി​ലേ​ക്ക്, പി​ന്നെ സി​നി​മ​യി​ലേ​ക്ക് - സാജു പറഞ്ഞു.

Advertisment