/sathyam/media/media_files/2025/12/17/pennu-kes-2-2025-12-17-20-05-18.jpg)
മലയാളത്തിന്റെ യുവനായികമാരിൽ ശ്രദ്ധേയയായ നിഖില വിമലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'പെണ്ണ് കേസ്.
ഏതുതരം വേഷങ്ങൾ കൈകാര്യം ചെയ്താലും കഥാപാത്രത്തോട് പൂർണ നീതി പുലർത്തുന്നത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നിഖില വിമൽ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ‘പെണ്ണ് കേസ്’ ജനുവരി 16ന് റിലീസിന് ഒരുങ്ങുന്നു.
മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്നു. അതിന്റെ വ്യത്യസ്തതകൊണ്ട് തന്നെ ചിത്രം ശ്രദ്ധ നേടുകയും ചെയ്തു.
നിഖില വിമലിനൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിച്ചിരിക്കുന്നു.
സംഭാഷണങ്ങൾ: ജ്യോതിഷ് എം., സുനു എ.വി., ഗണേഷ് മലയത്ത് സംഗീതം: അങ്കിത് മേനോൻ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, മാർക്കറ്റിംഗ് ഹെഡ്: വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ.
സ്ത്രീകേന്ദ്രിതമായ ഒരു വ്യത്യസ്ത പ്രമേയവുമായി, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ‘പെണ്ണ് കേസ്’, ജനുവരി 16ന് തിയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിൽ വാദം തുടങ്ങുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us