അടി, ഇടി, കോമഡി. 'സാഹസം' ആമസോണ്‍ പ്രൈമില്‍

ഒരുപാട് കഥാപാത്രങ്ങള്‍, പല പ്ലോട്ടുകള്‍, പല ലക്ഷ്യങ്ങള്‍; പക്ഷേ, എല്ലാവരും കൂടി വണ്ടി പിടിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു ഉത്സവക്കാഴ്ചയാകുന്നു.  

author-image
ഫിലിം ഡസ്ക്
New Update
Untitled

അടിമുടി ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയ 'സാഹസം' ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക്. ചിത്രം ആഗസ്റ്റ് എട്ടിനാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഫ്രണ്ട്‌റോ പ്രൊ ഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍ ആണ് ചിത്രം നിര്‍മിച്ചത്.

Advertisment

വിന്റേജ് താരങ്ങളും പുതുമുഖങ്ങളും ഉള്‍പ്പടെ ഒരു ലോഡ് ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന സിനിമയാണ് ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച സാഹസം. ഒരേ സമയം അഞ്ചാറു ഗ്യാങ്ങുകള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.


ഒരുപാട് കഥാപാത്രങ്ങള്‍, പല പ്ലോട്ടുകള്‍, പല ലക്ഷ്യങ്ങള്‍; പക്ഷേ, എല്ലാവരും കൂടി വണ്ടി പിടിച്ചെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു ഉത്സവക്കാഴ്ചയാകുന്നു.  

എല്ലാ വള്ളിക്കെട്ടുകളെയും നേരെ പിടിച്ച് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ഒരു കൂട്ടം ടെക്കികളാണ് സിനിമയുടെ ഒരു വശത്ത്. മറുവശത്ത്, മുംബൈ അധോലോകത്തെ ഡ്രഗ് മാഫിയയും അവരെ പിന്തുടരുന്ന പ്രത്യേക അന്വേഷണസംഘവും. എന്നാല്‍, ഇവയെല്ലാം ഫുള്‍ ഫണ്‍ മോഡിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 


21 ഗ്രാം, ഫീനിക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രമാണിത്. അജു വര്‍ഗീസ്, നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ, സജിന്‍ ചെറുകയില്‍, റംസാന്‍ മുഹമ്മദ്, മേജര്‍ രവി, വിനീത് തട്ടില്‍, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, ജീവ ജോസഫ്, വര്‍ഷ രമേഷ്, ജയശീ, ആന്‍സലിം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 


തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകന്‍  ബിബിന്‍ കൃഷ്ണയും  യദുകൃഷ്ണനും ദയാ കുമാറും ചേര്‍ന്നാണ്. വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍ എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ബിബിന്‍ ജോസഫ് ആണ്. ഛായാഗ്രഹണം  ആല്‍ബിയും എഡിറ്റിങ് കിരണ്‍ ദാസും കലാസംവിധാനം  സുനില്‍ കുമാരനും നിര്‍വ്വഹിച്ചു.

Advertisment