'സാഹസം' സിനിമയുടെ ഒഫീഷ്യൽ ടീസർ ഇന്ന് വൈകിട്ട് 5ന് റിലീസ് ചെയ്യും

'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനീഷ് കെ.എന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

New Update
Untitledgggg

കൊച്ചി: ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ.എന്‍ നിര്‍മ്മിച്ച് ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സാഹസം' ഒഫീഷ്യല്‍ ടീസര്‍ ജൂലൈ 12 വൈകിട്ട് 5 മണിക്ക് സിനിമാപ്രേമികള്‍ക്ക് മുന്നിലെത്തും.

Advertisment

ഐ.ടി. പശ്ചാത്തലത്തില്‍ ഹ്യൂമര്‍, ആക്ഷന്‍, അഡ്വഞ്ചര്‍ ത്രില്ലര്‍ ഘടകങ്ങള്‍ ചേര്‍ത്ത് ഒരുക്കുന്ന ഈ സിനിമ ബിബിന്‍ കൃഷ്ണയുടെ 'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ടാണ്. 'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച റിനീഷ് കെ.എന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.


ചിത്രത്തില്‍ ബാബു ആന്റണി, ബൈജു സന്തോഷ്, നരേന്‍, റംസാന്‍, ഗൗരി കിഷന്‍, ജീവ ജോസഫ് ശബരീഷ്, മേജര്‍ രവി, ടെസ്സ ജോസഫ്, ഹരി ശിവറാം, വര്‍ഷ രമേശ്, സജിന്‍ ചെറുകയില്‍, ബഗത് ഇമ്മാനുവല്‍, കാര്‍ത്തിക്, ആന്‍ സലിം, ജയശ്രീ ശിവദാസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംഗീതം: ബിബിന്‍ അശോക്

തിരക്കഥ, സംഭാഷണം: ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയാകുമാര്‍

ഗാനങ്ങള്‍: വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍

ഛായാഗ്രഹണം: ആല്‍ബി

എഡിറ്റിംഗ്: കിരണ്‍ ദാസ്

കലാസംവിധാനം: സുനില്‍ കുമാരന്‍

മേക്കപ്പ്: സുധി കട്ടപ്പന

കോസ്റ്റ്യൂം ഡിസൈന്‍: അരുണ്‍ മനോഹര്‍

നിശ്ചല ഛായാഗ്രഹണം: ഷൈന്‍ ചെട്ടികുളങ്ങര

റോഹിറ്റ് ഡിസൈന്‍: യെല്ലോ ടൂത്ത്

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍

അസോസിയേറ്റ് ഡയറക്ടര്‍: നിധീഷ് നമ്പ്യാര്‍

ഫൈനല്‍ മിക്‌സ്: വിഷ്ണു പി.സി.

ആക്ഷന്‍: ഫീനിക്‌സ് പ്രഭു

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ഷിനോജ് ഒണ്ടയില്‍, രഞ്ജിത് ഭാസ്‌ക്കരന്‍

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ

പി.ആര്‍.ഒ: വാഴൂര്‍ ജോസ്

സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സംഗീതത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ സിനിമയുടെ ടീസര്‍ കാണാന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Advertisment