പേരുപോലെ സാഹസിക രംഗങ്ങളാല്‍ സമ്പന്നം. ജീവന്റെയും സേറയുടെയും പ്രണയത്തിനിടയിലേക്ക് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളുമായി അവര്‍ കടന്നു വരുന്നു, ആക്ഷന്റെയും ത്രില്ലിന്റെയും പൊടിപൂരവുമായി പ്രേക്ഷകരെ ആവേശഭരിതരാക്കി സാഹസം !

ജീവന്‍, സേറ എന്നീ കഥാപാത്രങ്ങളായി റംസാനും ഗൗരി ജി. കിഷനും എത്തുന്നു. ഇവരുടെ പ്രണയത്തിനിടയിലേക്കാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ കടന്നുവരുന്നത്.

author-image
ഫിലിം ഡസ്ക്
New Update
Untitledasimmuneer

പേരുപോലെ സാഹസിക രംഗങ്ങളാല്‍ സമ്പന്നമാണ് ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സാഹസം. ചിരിയും പ്രണയവും ആട്ടവും പാട്ടും ആക്ഷനും ത്രില്ലുമെല്ലാമായി തിരശ്ശീലയെ ആഘോഷമാക്കുകയാണ് ചിത്രം. 

Advertisment

ഓരോ നിമിഷവും അടുത്തതെന്ത് എന്ന് പ്രവചിക്കാനാവാത്ത വിധമാണ് ബിബിന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 


ആന്റി നാര്‍ക്കോട്ടിക് സംഘം, വളരെ ദുരൂഹത നിറഞ്ഞ രണ്ടുപേര്‍, ഇവര്‍ മൂവരും തമ്മിലുള്ള കള്ളനും പോലീസും കളിക്കിടയിലേക്ക് വന്നുപെടുന്ന ഒരുപറ്റം ഐടി പ്രൊഫഷണലുകളും മറ്റൊരു സംഘവും. ഇത്രയും പേരാണ് സാഹസം എന്ന ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.


ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവന്‍, അദ്ദേഹത്തിന്റെ കാമുകി സേറ, സുഹൃത്തുക്കളായ സാം, പപ്പന്‍, ഇവര്‍ക്കിടയിലേക്ക് മസ്താന്‍ ഭായ്, പിന്നാലെ ഒരു പ്രത്യേക ഉദ്ദേശ്യവുമായ് രാജീവ് എന്ന അന്വേഷണോദ്യോഗസ്ഥന്‍ എന്നിവര്‍ എത്തുന്നതോടെയാണ് കഥ ടോപ്പ് ഗിയറിലാവുന്നത്. 

ജീവന്‍, സേറ എന്നീ കഥാപാത്രങ്ങളായി റംസാനും ഗൗരി ജി. കിഷനും എത്തുന്നു. ഇവരുടെ പ്രണയത്തിനിടയിലേക്കാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ കടന്നുവരുന്നത്.

ആല്‍ബിയുടെ ഛായാഗ്രഹണവും ബിബിന്‍ അശോകിന്റെ സംഗീതവും ചിത്രത്തെ മികച്ചതാക്കുന്നു.

 

 

 

Advertisment