/sathyam/media/media_files/8eVaRYGst1bPqnJpvp16.jpg)
സെെജു കുറുപ്പ് നായക വേഷത്തിലെത്തുന്ന 'പാപ്പച്ചൻ ഒളിവിലാണ്' റിലീസിന് ഒരുങ്ങുന്നു. സിന്‍റോ സണ്ണിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. നാടൻ വേഷത്തിൽ സൈജു കുറുപ്പ് വീണ്ടുമെത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. വില്ലൻ വേഷത്തിലും ക്യാരക്ടർ റോളിലും ഹാസ്യ വേഷത്തിലും നായകനായും ഒക്കെ തിളങ്ങിയ സെെജു കുറുപ്പിന്റെ വേറിട്ടൊരു വേഷമാകും ചിത്രത്തിലേത്. ഓഗസ്റ്റ് നാലിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. പാപ്പച്ചൻ എന്ന രസികൻ കഥാപാത്രമായി സൈജു എത്തുന്ന ചിത്രത്തിൽ സ്രിന്ദയും ദര്‍ശനയുമാണ് നായികമാര്‍.
ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം എന്നീ ചിത്രങ്ങൾക്ക് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയാണ് 'പാപ്പച്ചൻ ഒളിവിലാണ്'. സംവിധായകൻ ബ്ലെസി ഒരുക്കിയ 'കളിമണ്ണ്' എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് തോമസ് തിരുവല്ല സിനിമാലോകത്ത് എത്തിയത്. സംവിധായകൻ ജിബു ജേക്കബിന്‍റെ അസോസിയേറ്റായിരുന്ന സിന്‍റോ സണ്ണി സ്വതന്ത്ര സംവിധായകനാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറത്തിറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ' എന്നീ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
ബി. കെ ഹരിനാരായണനും സിന്‍റോ സണ്ണിയും ഗാനരചന നിർവ്വഹിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. രതിൻ രാധാകൃഷ്ണൻ എഡിറ്റിങ് നിർവഹിക്കുന്നു. കലാസംവിധാനം - വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ് -മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ.
കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് -അജീഷ് സുഗതൻ, മാര്‍ക്കറ്റിങ് -സ്നേക്ക്പ്ലാന്‍റ്.