/sathyam/media/media_files/2024/11/04/eOiqpqufVI1ypkQ671VK.jpg)
കൊച്ചു കൊച്ചു കഥാപാത്രങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികളുടെ മനസ്സില്‍ ചിരിയുടെ വലിയ ലോകം സൃഷ്ടിച്ച നടന്‍ സൈനുദ്ദീന്‍ അരങ്ങൊഴിഞ്ഞിട്ട് 25 വര്‍ഷം.
1952 മെയ് 12 ന് കൊച്ചിയില്‍ ജനിച്ചു. കലാഭവനിലൂടെ മിമിക്രി കലാകാരനായി രംഗത്തുവന്ന സൈനുദ്ദീന്‍ മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹാസ്യ താരമായി മാറി.
കലാഭവന്‍ ഡയറക്ടര്‍ ഫാദര്‍ ആബേല്‍ സൈനുദ്ധീന്റെ പ്രകടനം കണ്ടെത്തി തന്റെ ട്രൂപ്പില്‍ അംഗമാക്കി. മിമിക്‌സ് വേദികളില്‍ നടന്‍ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
'ചാപ്പ' എന്ന സിനിമയിലൂടെ സിനിമാ പ്രവേശം. 150 ഓളം സിനിമകളില്‍ അഭിനയിച്ചു. 'സയാമീസ് ഇരട്ടകളി'ല്‍ മണിയന്‍പിള്ള രാജുവിന്റെ കൂടെയുള്ള വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മിമിക്‌സ് പരേഡ്, ഹിറ്റ്‌ലര്‍', ആലഞ്ചേരി തമ്പ്രാക്കള്‍',കാബൂളിവാല, എഴുന്നള്ളത്ത് എന്നിങ്ങനെ നീണ്ടുപോകുന്ന ചിത്രങ്ങളിലെ അഭിനയ മുഹൂര്‍ത്തത്തിന്റെ നീണ്ട നിര.
ശ്വാസകോശ സംബദ്ധമായ രോഗങ്ങളാല്‍ 1999 നവംബര്‍ 4 ന് 47 ആം വയസില്‍ സൈനുദ്ധീന്‍ അന്തരിച്ചു. മലയാള സിനിമയില്‍ ഹാസ്യത്തിന് മിമിക്രി ലോകത്ത് നിന്ന് കടന്നുവന്ന മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന സൈനുദ്ദീന്‍ മലയാള സിനിമയിലെ ഹാസ്യ നിരയില്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപാട് നല്ല സിനിമയില്‍ അഭിനയിച്ചു.