Advertisment

റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര; റിമ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയെന്ന് ആരോപണം; എത്ര പെണ്‍കുട്ടികള്‍ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട് എന്നറിയാമോയെന്നും സുചിത്രയുടെ ചോദ്യം; റിമയുടെ കരിയര്‍ തകര്‍ന്നെങ്കില്‍ അതിന് കാരണം അവര്‍ നടത്തിയ പാര്‍ട്ടികളെന്നും ആരോപണം

നടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

author-image
ഫിലിം ഡസ്ക്
New Update
rima kallingal suchitra

ടി റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയെന്നാണ് സുചിത്രയുടെ ആരോപണം. എസ് എസ് മ്യൂസിക് പങ്കിട്ട ഒരു അഭിമുഖ വീഡിയോയിലാണ് സുചിത്ര ഇക്കാര്യങ്ങള്‍ പറയുന്നത്.

Advertisment

“റിമ കല്ലിങ്കലിൻ്റെ കരിയറിനെ ബാധിച്ചെങ്കിൽ, അത് പ്രധാനമായും അവർ നടത്തിയ പാർട്ടികളാണ്. ചില കാര്യങ്ങൾ ഒരിക്കലും മുതിർന്നവരുടെ പാർട്ടിയിൽ പോലും ഉപയോഗിക്കരുത്. കൊച്ചിയിലെ റെയ്ഡുകളെല്ലാം നടന്നത് റിമ കല്ലിങ്കലിനും അവരുടെ അന്നത്തെ കാമുകൻ ആഷിഖ് അബുവിനുമെതിരെയല്ലേ ?''-സുചിത്ര പറയുന്നു.

റിമയുടെ വീട്ടിൽ നടന്ന പാർട്ടികളിൽ, എത്ര പെൺകുട്ടികൾ ലഹരിവസ്തുക്കളുമായി പാർട്ടി നടത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോയെന്ന് സുചിത്ര ചോദിച്ചു. പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

അത്തരം പ്രവർത്തനങ്ങളിൽ റിമയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താന്‍ ഞെട്ടിയെന്നും സുചിത്ര പറഞ്ഞു. ഈ പാർട്ടികളിൽ പങ്കെടുത്ത നിരവധി മലയാള ഗായികമാർ സംഭവങ്ങളെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വിശദാംശങ്ങൾ  തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

 

 

Advertisment