/sathyam/media/media_files/kXy0RKz85KOBcrfn9bJ9.jpg)
ക്രിസ്റ്റോ ടോമി രചന - സംവിധാനം നിർവ്വഹിക്കുന്ന 'ഉള്ളൊഴുക്ക്' ട്രെയിലർ പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിൽ മികച്ച അഭിപ്രായം നേടുന്ന ട്രെയിലർ ദുൽകർ, ഗീതു മോഹൻദാസ്, ദർശന, സൗബിൻ, സഞ്ചന നടരാജൻ, നവ്യനായർ തുടങ്ങിയ താരങ്ങളും തങ്ങളുടെ പേജുകളിൽ ഷെയർ ചെയ്തിരുന്നു.
ഉർവശി, പാർവതി, പ്രശാന്ത് മുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മകന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളം ഇറങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരുകയും അതിനിടയിൽ കുടുംബത്തിനെ ആകെ തളർത്തുന്ന രഹസ്യങ്ങളും നുണകളും പുറത്തു വരുകയും ചെയ്യുന്നതാണ് സിനിമ.
'കറി ആൻഡ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രേദ്ധേയനായ 'ക്രിസ്റ്റോ ടോമി, രചന - സംവിധാനം ഒരുക്കുന്ന ചിത്രം, 'രഹസ്യങ്ങൾ എത്ര കുഴിച്ചു മൂടിയാലും പുറത്ത് വരും' എന്ന ടാഗ് ലൈനോട് കൂടിയാണ് എത്തുന്നത്.
ജൂൺ 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആർ എസ് വി പി യുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളിലാണ്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫർ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.