മഞ്ജു വാര്യരും രാജീവ് രവിയും സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് പിന്മാറി

author-image
മൂവി ഡസ്ക്
New Update
manjueeeee

സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് നടി മഞ്ജു വാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറി. തിരക്ക് കാരണം സ്വയം പിന്മാറുന്നുവെന്നാണ് ഇരുവരും സമിതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് സാംസ്കാരിക വകുപ്പ് ഇന്ന് ഉത്തരവിറക്കും.

Advertisment

സംവിധായകനും ഫെഫ്ക ചെയർമാനുമായ ബി ഉണ്ണികൃഷ്‌ണൻ കഴിഞ്ഞ ദിവസം സമിതിയിൽ നിന്ന് പിന്മാറിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ കെ മധുപാൽ എന്നിവർ അംഗങ്ങളാകും. നടിമാരായ നിഖില വിമൽ, പത്മപ്രിയ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റ് അം​ഗങ്ങൾ.

കഴിഞ്ഞ ദിവസം ലൈം​ഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പീഡനക്കേസ് പ്രതിയെ സിനിമാനയ സമിതിയിൽ ഉൾപ്പെടുത്തുന്നത് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുകേഷിനെ സമിതിയിൽ നിന്ന് മാറ്റിയത്.

Advertisment