/sathyam/media/media_files/2025/11/21/91df3e31b888436d00024be473e756dca24b1308ac2821709f476b0ec8e502f1-2025-11-21-17-56-38.webp)
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’ തീയറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു. ആദ്യ ഷോയോടെ പിന്നാലെ തന്നെ സിനിമയ്ക്ക് എല്ലാ വശത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജി.ആർ. ഇന്ദുഗോപന്റെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കിയ സിനിമ കൃത്യമായ നീതി പുലർത്തിയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. നോവലിന്റെ സ്ഥല-കാല ഭാവങ്ങളെ ബാധിക്കാതെ, അതിന്റെ ആത്മാവിനെ പൂർണ്ണമായി പകർത്തുന്ന രീതിയിലാണ് ജയൻ നമ്ബ്യാരുടെ സംവിധാനം എന്നാണ് വിലയിരുത്തൽ.
ചിത്രത്തിൽ പൃഥ്വിരാജിന്റെ ഉജ്ജ്വല പ്രകടനമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. അതിനൊപ്പം ഷമ്മി തിലകൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകർ ‘ഷോ സ്റ്റീലർ’ എന്ന വിശേഷണത്തോടെ സ്വീകരിക്കുന്നു. ശക്തമായ സ്‌ക്രീൻ പ്രസൻസും പ്രകടനത്തിന്റെ നൈപുണ്യവും ഷമ്മിയെ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാക്കി ഉയർത്തുന്നു.
ജേക്സ് ബിജോയിയുടെ സംഗീതം ചിത്രത്തിന്റെ ത്രില്ല് ശക്തിപ്പെടുത്തുന്നുവെന്നും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ജി.ആർ. ഇന്ദുഗോപന്റെ പ്രഖ്യാത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് സിനിമയായി പുറത്തിറങ്ങിയത്. പ്രിയംവദ കൃഷ്ണയാണ് നായിക.
777 ചാർലിയുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്ന് കൈകാര്യം ചെയ്ത ഛായാഗ്രഹണം ചിത്രത്തിന് അധിക ഊർജം പകരുന്ന ഘടകമായി മാറുന്നു. കന്നഡ ഹിറ്റ് സിനിമയായ ‘ബെൽബോട്ടം’ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപ്പാണ്.
ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നതിനൊപ്പം, ഈ വർഷത്തിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാകുമെന്നും നീരീക്ഷകർ വിലയിരുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us