New Update
/sathyam/media/media_files/AouFMhJP82Uut5ihrz45.jpg)
ഹൈദരാബാദ്: നടന്‍ വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപണം. ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. കയ്യേറ്റശ്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Advertisment
വിനായകൻ ഇന്ന് ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽനിന്നായിരുന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി താരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് സൂചന. നടനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്.