New Update
/sathyam/media/media_files/teVIUgt7b3aJd62wwq33.jpg)
ഹൈദരാബാദ്: നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Advertisment
കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു.
ഡൊമസ്റ്റിക് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വിനായകന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. സിഐഎസ്എഫ് മര്‍ദ്ദിച്ചെന്നാണ് വിനായകന്റെ ആരോപണം.