Advertisment

തൊഴിലിടത്തില്‍ പുലരേണ്ട ലിംഗസമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്; തൊഴിലിടം പുനര്‍നിര്‍മ്മിക്കാം: പ്രതികരിച്ച് ഡബ്ല്യുസിസി

ചലച്ചിത്ര മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി

author-image
ഫിലിം ഡസ്ക്
New Update
wcc neww.jpg

കൊച്ചി: ചലച്ചിത്ര മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാരംഗത്തെ സ്ത്രീകള്‍ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാന്‍ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment

റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിയാനും 

അത് അടയാളപ്പെടുത്താനും സ്ത്രീകള്‍ മുന്നോട്ടുവന്നു. ലൈംഗിക അതിക്രമങ്ങള്‍ പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നുവെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

ചലച്ചിത്രരംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. തൊഴിലിടത്തില്‍ പുലരേണ്ട ലിംഗസമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും, നമുക്ക് നമ്മുടെ തൊഴിലിടം പുനര്‍നിര്‍മ്മിക്കാമെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.

Advertisment