/sathyam/media/media_files/IsapPuqLO7u9U2mA19gK.jpg)
ബോളിവുഡ് താരം രൺബിർ കപൂറിനും കുടുംബത്തിനും എതിരെ പോലീസിൽ പരാതി. രൺബിറും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോയിൽ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപിച്ചാണ് പരാതി. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി ആണ് മുംബൈയിലെ ഘട്കോപ്പർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷിക്കുന്ന രണ്‍ബിര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായത്. കപൂര്‍ ഫാമിലിക്കൊപ്പമാണ് രണ്‍ബിറും ആലിയ ഭട്ടും ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. കേക്കില്‍ അല്‍പ്പം മദ്യം ഒഴിച്ച ശേഷം തീകൊളുത്തുന്ന രണ്‍ബിറിനെ വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ ‘ജയ് മാതാ ദി’ എന്നാണ് രണ്‍ബിര്‍ പറയുന്നത്.
ഹിന്ദുമതത്തിൽ, മറ്റ് ദേവതകളെ ആവാഹിക്കുന്നതിന് മുമ്പ് അഗ്നിദേവനെ വിളിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും “ജയ് മാതാ ദി” എന്ന് വിളിക്കുകയും ചെയ്തു’ എന്ന് പരാതിയിൽ പറയുന്നു.
ഐ. പി. സി 295 എ, 298,500, 34 എന്നീ വകുപ്പുകൾ പ്രകാരം രൺബിറിനും കുടുംബത്തിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് രൺബിർ കപൂറിനെതിരെ ട്രോളുകളും വിമർശനങ്ങലുമായി എത്തിയത്. അതേസമയം സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.