ഇതെന്താ നെയ്‌തെടുത്ത വലയോ...! തമന്നയ്ക്കും മലൈകയ്ക്കും വിമർശനം

പ്രമുഖ ബോളിവുഡ് ഒടിടി അവാർഡ് ചടങ്ങിനെത്തിയ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തുവരുന്നത്.

author-image
ഫിലിം ഡസ്ക്
New Update
malaika tamanna

നടിമാർ വ്യത്യസ്തവും ആകർഷകവുമായ വസ്ത്രങ്ങൾ ധരിക്കുന്നത് പതിവാണ്. വ്യത്യസ്ത വസ്ത്രങ്ങളുടെ പേരിൽ ചിലപ്പോഴൊക്കെ നടിമാർ ട്രോളുകൾ ഏറ്റുവാങ്ങാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളായ മലൈക അറോറയും തമന്ന ഭാട്ടിയയും ഗ്ലാമർ വേഷത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലെയാണ് വീഡിയോ. 

Advertisment

പ്രമുഖ ബോളിവുഡ് ഒടിടി അവാർഡ് ചടങ്ങിനെത്തിയ നടിമാരുടെ വസ്ത്രധാരണത്തെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തുവരുന്നത്. സീ ത്രൂ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. നടിമാർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ തുണി കൊണ്ടുതന്നെ നിർമിച്ചതാണോ അതോ വല കൊണ്ട് നെയ്തതാണോ എന്നതാണ് വിമർശകർ ചോദിക്കുന്നത്.

ബ്ലൂ ഷിയർ ഗൗൺ ആണ് മലൈക തിരഞ്ഞെടുത്തത്. മുംബൈയിൽ വച്ചാണ് ചടങ്ങ് നടന്നത്. തമന്നയേയും മലൈകയേയും കൂടതെ ചടങ്ങിൽ സുസ്മിത സെൻ, റിച്ച ഛദ്ദ, വരുൺ ധവാൻ, കരൺ ജോഹർ തുടങ്ങി നിരവധിപ്പേർ സന്നിഹിതരായിരുന്നു.

malaika arora Tamannah
Advertisment