സംവിധായകന്‍ ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ നായികയെയും നായകനെയും കണ്ടെത്താനായി നടത്തിയ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി രവീന്ദ്രന്‍. ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായും മീനാക്ഷി മാറി. ഇപ്പോഴിതാ മീനാക്ഷിയുടെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ പ്രേമലുവിന്റെ പ്രൊമോഷന്‍ പരിപാടിക്ക് എത്തിയ മീനാക്ഷിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. താരങ്ങളെല്ലാം അതിനായി എത്തിയിരുന്നു. മീനാക്ഷിയും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പിസ്ത ഗ്രീന്‍ നിറത്തിലുള്ള ഡീപ്പ് നെക്ക് ബോഡി കോണ്‍ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചിരുന്നത്. താരം ഓഡിയോ ലോഞ്ചിനായി എത്തുന്ന വീഡിയോകള്‍ പ്രചരിച്ചതോടെ മീനാക്ഷിയുടെ വസ്ത്രധാരണ രീതിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. മീനാക്ഷിയെ മാത്രമല്ല മാതാപിതാക്കളെയും വരെ വലിച്ചിട്ട് വളരെ മോശമായ രീതിയിലാണ് ഏറെയും പേര്‍ നെഗറ്റീവ് കമന്റ് കുറിച്ചിരിക്കുന്നത്.
താന്‍ എന്ത് ധരിക്കണം എന്ന കാര്യത്തില്‍ വ്യക്തതയുള്ള നടിയാണ് മീനാക്ഷി. മുമ്പും ഇത്തരത്തില്‍ വിമര്‍ശനം വന്നപ്പോള്‍ നടി ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. 'എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നൊ പൊക്കം കുറവാണെന്നൊ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്. എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്. എനിക്ക് വ്യത്യസ്തമായ മോഡേണ്‍ ഡ്രസ് ധരിക്കാനാണ് കൂടുതല്‍ ഇഷ്ടം എന്റെ ഡ്രസ്സിന്റെ പേരില്‍ നിരവധി കളിയാക്കലുകള്‍ ഞാന്‍ മുമ്പും കേട്ടിട്ടുണ്ട്', എന്നാണ് മുമ്പൊരിക്കല്‍ വിമര്‍ശനം വന്നപ്പോള്‍ പ്രതികരിച്ച് മീനാക്ഷി പറഞ്ഞത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായാണ് ഒരുങ്ങുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം എന്നിവരാണ് മീനാക്ഷി രവീന്ദ്രന് പുറമെ മറ്റ് കഥപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.