/sathyam/media/media_files/zYzKs8fOCPKoRqCqzCrF.jpg)
മദ്യപിച്ച് വാഹനം ഓടിച്ചതിന് ബോളിവുഡ് താരം ദലിപ് താഹിലിന് തടവു ശിക്ഷ. ദലീപ് ഓടിച്ച വാഹനം ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. 2018ൽ നടന്ന കേസിലാണ് നടനെ രണ്ട് മാസത്തെ തടവിന് ശിക്ഷിച്ചത്. ദലീപ് മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെയാണ് ശിക്ഷ.
ദലിപിന് മദ്യത്തിന്റെ രൂക്ഷ ഗന്ധം ഇണ്ടായിരുന്നുവെന്നും കാലുറയ്ക്കാത്ത അവസ്ഥയിലായിരുന്നുവെന്നും കോടതിയിൽ ഡോക്ടർ മോഴി നൽകി. അറസ്റ്റ് ചെയ്ത സമയത്ത് തന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കാൻ നടന്ഡ സമ്മതിച്ചിരുന്നില്ല. മുബൈയിൽ വെച്ചാണ് അപകടം ഉണ്ടായത്.
ദലിപിന്റെ വാഹനം ഓട്ടോറിക്ഷയിൽ ഇടിച്ച് സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടൻ നടൻ രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ തടഞ്ഞുവെയ്ക്കുകയായിരുന്നു. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് ദലീപ്. രാജ, ബാസിഗര്, കഹോന പ്യാർ ഹെ, തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്