ജീവിതമാകുന്ന ലഹരിയെ തിരിച്ചുപിടിക്കാൻ "ഡെയിഞ്ചെറസ് വൈബ്"ഒരുങ്ങുന്നു. ചിത്രത്തിൻ്റെ സ്വിച്ച്ഓൺ കാർമ്മം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

author-image
ഫിലിം ഡസ്ക്
New Update
Dangerous Vibe

കോഴിക്കോട് : സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന മാദ്യ,രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഐ മാക്സ് ഗോൾഡ് റൈസിൻ്റെ ബാനറിൽ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന  "ഡെയിഞ്ചറസ് വൈബ്"  ഹൃസ്വചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു.

Advertisment

പൊതുമരാമത്ത് വകുപ്പ്, ടൂറിസം മിനിസ്റ്റർ പി.എ.മുഹമ്മദ് റിയാസ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സി.പി അബ്ദുൽ വാരിഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്,കുന്നമംഗലം എംഎൽഎ പി.ടി.എ.റഹീം,മുൻമന്ത്രി തോമസ് ഐസക് തുടങ്ങിയവർ  പങ്കെടുത്തു.


ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്,അപ്പുണി ശശി, സി.ടി.കബീർ,ഇന്ദിര,സോഷ്യൽ മീഡിയ ഇൻഫുളൻസർമാരായ അൻഷി, പാണാലി ജുനൈസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.
കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന "ഡെയിഞ്ചറസ് വൈബിൻ്റെ"കഥയും,എഡിറ്റിങ്ങും,സംവിധാനവും ഫൈസൽ ഹുസൈനാണ്.

 തിരക്കഥ റിയാസ് പെരുമ്പടവ്.ജൂൺ അവസാനം റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ  സ്ഥാപനങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

Advertisment