ഡീപ്‌ഫേക്കിന് ഇരയായി ആലിയ ഭട്ടും! വീഡിയോ വൈറൽ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കജോളിന്റെ എഐ ജനറേറ്റഡ് വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
alia deep fake.jpg

രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവര്‍ക്ക് പിന്നാലെ ആലിയ ഭട്ടിന്റേയും ഡീപ്ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത വീഡിയോയാണിത്. ആലിയ ഭട്ടിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആലിയയുടെ മുഖം മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണ്. 

Advertisment

അതേസമയം വാസന്‍ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് ആലിയ ഭട്ട്. ആലിയയും കരണ്‍ ജോഹറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി  എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗിനൊപ്പമാണ് ആലിയ അവസാനം അഭിനയിച്ചത്. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, കജോളിന്റെ എഐ ജനറേറ്റഡ് വീഡിയോയും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഗെറ്റ് റെഡി വിത്ത് മി' ട്രെന്‍ഡിന്റെ ഭാഗമായി ടിക്ടോക്കില്‍ ക്ലിപ്പ് പങ്കിട്ട റോസി ബ്രീനയുടെ വീഡിയോ ആയിരുന്നു ഇത്. ബ്രീനിന്റെ മുഖത്തിന് പകരം കാജോളിന്റെ മുഖമാണ് ഡീപ്ഫേക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കജോള്‍ വസ്ത്രം മാറുന്ന വീഡിയോ എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. 

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് എഐയുടെ ഭീഷണി കൂടുതല്‍ ചര്‍ച്ചയായത്. ഇതിന് പിന്നാലെ ഡീപ്ഫേക്കില്‍ കുരുങ്ങുന്നവരുടെ പട്ടിക നീളുകയാണ്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. സംഭവത്തില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രശ്മികയുടെ വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വീഡിയോകളും പുറത്തു വരുന്നത്. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു. ഡീപ്പ്ഫേക്ക് പ്രശ്‌നവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഡീപ്പ്ഫേക്കുകള്‍ നീക്കം ചെയ്യാന്‍ പ്ലാറ്റ്‌ഫോമുകള്‍ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഐടി നിയമത്തിലെ വ്യവസ്ഥ ബാധകമാവില്ലെന്ന് മുന്നറിയിപ്പില്‍ മന്ത്രി വ്യക്തമാക്കി. 

alia bhat
Advertisment