മെറ്റ എഐയോട് സംസാരിക്കാം... ഇനി ദീപിക വേർഷൻ. 'മെറ്റാ എഐ'ക്ക് ശബ്ദം നൽകിയ ആദ്യ ഇന്ത്യൻ നടിയായി ദീപിക പദുകോൺ. ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ ഇനി ദീപികയുടെ ശബ്ദം മറുപടി നൽകും

ഇതുമായി ബന്ധപ്പെട്ട് ദീപിക പദുകോൺ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

author-image
ഫിലിം ഡസ്ക്
New Update
deepika padukone

ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമസ്ഥരായ മെറ്റാ കമ്പനിയുടെ 'മെറ്റാ എഐ'ക്ക് ശബ്ദം നൽകിയ ആദ്യ ഇന്ത്യൻ നടിയായി ദീപിക പദുകോൺ മാറി.

Advertisment

മെറ്റാ കമ്പനി തങ്ങളുടെ എഐക്ക് വേണ്ടി ബോളിവുഡ് നടി ദീപിക പദുകോണുമായി സഹകരിച്ചിരിക്കുകയാണ്. ഇതിലൂടെ മെറ്റാ എഐയുടെ ചാറ്റ്‌ബോട്ടുകളിൽ ദീപിക പദുകോണിൻ്റെ ശബ്ദമായിരിക്കും കേൾക്കാൻ കഴിയുക.


ഇതുമായി ബന്ധപ്പെട്ട് ദീപിക പദുകോൺ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. "ഞാൻ മെറ്റാ എഐയുടെ ഒരു ഭാഗമായിരിക്കുന്നു. 


ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിൽ നിങ്ങൾക്ക് ഇനി എൻ്റെ ശബ്ദത്തിൽ ഇംഗ്ലീഷിൽ വോയ്‌സ് ചാറ്റ് ചെയ്യാം." 

എന്ന് ദീപിക പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇതിലൂടെ മെറ്റാ എഐക്ക് ശബ്ദം നൽകിയ ആദ്യ ഇന്ത്യൻ നടിയായി ദീപിക പദുകോൺ മാറി.

Advertisment