/sathyam/media/media_files/2025/12/12/pm-modi-wishes-rajinikanth-1765511191-2025-12-12-12-03-06.webp)
ന്യൂ​ഡ​ൽ​ഹി: തെന്നിന്ത്യൻ ഇ​തി​ഹാ​സ​താ​രം ര​ജ​നി​കാ​ന്തി​ന്‍റെ 75-ാം പി​റ​ന്നാ​ളി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി.
ത​ന്‍റെ എ​ക്സ് അ​ക്കൗ​ണ്ടി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി സൂ​പ്പ​ർ സ്റ്റാ​റി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ത​ലൈ​വ​ർ എ​ന്ന് സ്നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന ഇ​തി​ഹാ​സ ന​ട​ൻ, ത​ന്‍റെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും വ്യ​ത്യ​സ്ത ശൈ​ലി​യി​ലൂ​ടെ​യും ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന ന​ട​നാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
"75-ാം ജ​ന്മ​ദി​ന​ത്തി​ൽ ആദരണീയനായ ര​ജ​നി​കാ​ന്തിന് ആ​ശം​സ​ക​ൾ. തലമുറകളെ പ്രചോദിക്കുന്ന നടൻ. വൈ​വി​ധ്യ​മാ​ർ​ന്ന വേ​ഷ​ങ്ങ​ൾ കൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ ഇതിഹാസങ്ങൾ സൃഷ്ടിച്ചു.
ച​ല​ച്ചി​ത്ര ലോ​ക​ത്ത് അ​ദ്ദേ​ഹം 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ ഈ ​വ​ർ​ഷം ശ്ര​ദ്ധേ​യ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു...' പ്ര​ധാ​ന​മ​ന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, രജനികാന്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ലോകമെന്പാടുമുള്ള ആരാധകർ വിപുലമായ ആഘോഷങ്ങൾ നടത്തുകയാണ്. ചാരിറ്റി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us