ബാലതാരത്തിനെതിരെ അധിക്ഷേപകരമായ പരാമർശം. പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ശാന്തിവിള ദിനേശൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. 

author-image
ഫിലിം ഡസ്ക്
New Update
santhivila dineshan

ഡൽഹി: ഒരു ബാലതാരത്തിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന് കാണിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ശാന്തിവിള ദിനേശൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി .

Advertisment

ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 


ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ ശാന്തിവിള ദിനേശിന്‍റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. 


കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ ഉണ്ടെന്നായിരുന്നു ശാന്തിവിള ദിനേശിന്‍റെ വാദം. 

ശാന്തിവിള ദിനേശിനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയില്‍ മറ്റൊരു കേസും പൊലീസ് ഈയിടെ എടുത്തിരുന്നു.


ശാന്തിവിള ദിനേശ്, യുട്യൂബര്‍ ജോസ് തോമസ് എന്നിവർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് കേസെടുത്തത്. 


യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. 

Advertisment