ഡെന്നീസിന്റെ ബത്ലഹേമിലേക്ക് ഡിസംബര്‍ 12ന് വീണ്ടും പ്രവേശനം; ഹൃദയത്തില്‍ നിറയുന്ന ഓര്‍മകളുമായി കലാഭവന്‍ മണിയുടെ പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update
sammar in bethlahem

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലും സാധരണജനങ്ങള്‍ ആഘോഷിച്ച താരമാണ് കലാഭവന്‍ മണി. തങ്ങളിലൊരുവനായി പ്രേക്ഷകര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു, ആരാധിച്ചു. ഹാസ്യതാരമായും വില്ലനായും നായകനായും സ്വഭാവനടനായും മണി തിളങ്ങി. നടന്‍ മാത്രമല്ല, മികച്ച നാടന്‍പാട്ട് കലാകാരനുമായിരുന്നു മണി. വിസ്മൃതിയിലേക്കു മറഞ്ഞ നാടന്‍പാട്ടുകള്‍ക്കു കേരളക്കരയില്‍ പുതുജീവന്‍ നല്‍കിയ ഗായകന്‍ കൂടിയാണ് മണി.   

Advertisment

summer in bethlehem kalabhavan mani

സാധാരണക്കാരുടെ കറുത്തമുത്ത് ആയിരുന്നു അദ്ദേഹം. കറുത്തവനായതുകൊണ്ട് മുന്‍നിര നടിമാര്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ചതും ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വളരെ സാധാരണക്കാരനായി വളര്‍ന്ന് സിനിമയില്‍ തന്റെതായ ഇടം സൃഷ്ടിച്ച കലാഭവന്‍ മണിക്ക് ഹൃദയങ്ങളില്‍ നിന്നും... എന്ന കുറിപ്പോടെയാണ് 'സമ്മര്‍ ഇന്‍ ബത്ലഹേം' 4കെ പതിപ്പിന്റെ പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവച്ചത്. 

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഡിസംബര്‍ 12ന് ആമിയും രവിശങ്കറും ഡെന്നീസും, നിരഞ്ജനും, മോനായിയും ഇമോഷണല്‍ എവര്‍ഗ്രീന്‍ ക്ലാസിക്കുമായി എത്തുമ്പോള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകര്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.  

summer in bethlehem

കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരും സഹകരിച്ചാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തില്‍ റീമാസ്റ്റേര്‍ ചെയ്യുന്നത്. സഞ്ജീവ് ശങ്കര്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍. ഭൂമിനാഥന്‍ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തില്‍ തുടിക്കുന്നവയാണ്.

Advertisment