അഭിനയജീവിതത്തിന്റെ 64-ാം വർഷത്തിൽ പേരിൽ മാറ്റം വരുത്തി ധർമേന്ദ്ര

1935 ഡിസംബർ എട്ടിന് പഞ്ചാബിലാണ് ധർമേന്ദ്ര ജനിച്ചത്. സ്കൂൾ ഹെഡ്മാസ്റ്ററായ കേവൽ കിഷൻ സിം​ഗ് ഡിയോളും വീട്ടമ്മയായ സത് വന്ത് കൗറുമായിരുന്നു മാതാപിതാക്കൾ.

author-image
ഫിലിം ഡസ്ക്
New Update
dharmendraaa.jpg

1960-ൽ പുറത്തിറങ്ങിയ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ നായക നിരയിലേക്ക് ഉയർന്നുവന്ന താരമാണ് ധർമേന്ദ്ര. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ'യിൽ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിന്റെ 64-ാം വർഷത്തിൽ തന്റെ പേരിൽ ചെറിയൊരു മാറ്റംവരുത്തിയിരിക്കുകയാണ് ധർമേന്ദ്ര. 

Advertisment

'തേരി ബാത്തോം മേം ഏസാ ഉൽഝാ ജിയാ'യുടെ തുടക്കത്തിൽ അഭിനയിച്ചിരിക്കുന്നവരുടെ പേരുകൾ കാണിക്കുന്നുണ്ട്. ഇതിൽ ധർമേന്ദ്രയുടെ പേര് ധർമേന്ദ്ര സിം​ഗ് ഡിയോൾ എന്നാണ് സ്ക്രീനിൽ കാണിക്കുന്നത്. സിനിമാ ജീവിതത്തിൽ താരം ഇതുവരെ പേരിനൊപ്പം ഉപയോ​ഗിക്കാതിരുന്ന മിഡിൽ, സർനെയിമുകളാണ് പുതിയ ചിത്രത്തിന്റെ ഓപ്പണിങ് ടൈറ്റിൽ കാർഡിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ധരം സിം​ഗ് ഡിയോൾ എന്നാണ് ധർമേന്ദ്രയുടെ യഥാർത്ഥ പേര്.

1935 ഡിസംബർ എട്ടിന് പഞ്ചാബിലാണ് ധർമേന്ദ്ര ജനിച്ചത്. സ്കൂൾ ഹെഡ്മാസ്റ്ററായ കേവൽ കിഷൻ സിം​ഗ് ഡിയോളും വീട്ടമ്മയായ സത് വന്ത് കൗറുമായിരുന്നു മാതാപിതാക്കൾ. സിനിമയിൽ അരങ്ങേറുന്ന അവസരത്തിൽ പേരിലെ സിം​ഗ് ഡിയോൾ എന്ന ഭാ​ഗം അദ്ദേഹം ഉപേക്ഷിച്ചു. അതേസമയം മക്കളായ സണ്ണിയും ബോബിയും കുടുംബപ്പേരായ ഡിയോൾ പേരിനൊപ്പം ചേർത്തിരുന്നു.

ശ്രീറാം രാഘവൻ സംവിധാനംചെയ്യുന്ന ഇക്കീസ് എന്ന ചിത്രമാണ് ധർമേന്ദ്രയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദയാണ് ചിത്രത്തിലെ നായകൻ. 'അപ്നേ 2' ആണ് ധർമേന്ദ്രയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. മകൻ സണ്ണി ഡിയോളും താരത്തിനൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

dharmendra
Advertisment