Advertisment

‘ധ്യാന്‍ നല്ല പ്രായത്തില്‍ ഒന്നും ഒരു പ്രിവിലേജും അനുഭവിച്ചിട്ടില്ല, അവന്‍ ഔട്ട് സൈഡര്‍ ആയിരുന്നു, വെറുതെ നെപോ കിഡ് എന്ന് വിളിച്ച് അവനെ അപമാനിക്കരുത്'; വേദിയിൽ വൈകാരികനായി വിനീത് ശ്രീനിവാസൻ

author-image
ഫിലിം ഡസ്ക്
New Update
dhyan and vineeth.jpg

താരങ്ങളുടെ മക്കളെ നെപോ കിഡ്‌സ് എന്ന് വിളിക്കുന്നത് പതിവാണ്. ശ്രീനിവാസന്റെ മക്കളായ ധ്യാനിനും വിനീതിനും അത്തരത്തിൽ ധാരാളം കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ധ്യാനിനെ നെപോ കിഡ് എന്ന് വിളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

Advertisment

ഞങ്ങള്‍ക്ക് ഒരു വാതിലും മുട്ടേണ്ടി വന്നിട്ടില്ല, ഞങ്ങള്‍ നെപോ കിഡ്‌സ് അല്ലേ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചതല്ലേ, നമ്മക്ക് എല്ലാ പ്രിവലേജും കിട്ടി, അച്ഛന്‍ ലോഞ്ച് ചെയ്തതല്ലേ എന്നാണ് അഭിമുഖത്തിനിടെ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് വിനീത് രംഗത്തെത്തിയത്. നിന്നെ എപ്പോഴാ അച്ഛന്‍ ലോഞ്ച് ചെയ്തത് എന്നായിരുന്നു വിനീത് ചോദിച്ചത്. ധ്യാനിന്റെ ജീവിതം ഒരു നെപോ കിഡിന്റെ ജീവിതമേ അല്ല എന്ന് വിനീത് വ്യക്തമാക്കി. ഇവന്‍ വെറുതെ പറയുന്നതാതെന്നും വിനീത് അഭിമുഖത്തിനിടെ പറഞ്ഞു.

‘ധ്യാന്‍ നല്ല പ്രായത്തില്‍ ഒന്നും ഒരു പ്രിവിലേജും അനുഭവിച്ചിട്ടില്ല. അവന്‍ ഔട്ട് സൈഡര്‍ ആയിരുന്നു. വെറുതെ നെപോ കിഡ് എന്ന് വിളിച്ച് അവനെ അപമാനിക്കരുത്. അത് എനിക്ക് ഫീല്‍ ചെയ്യും. എന്നെ വിളിച്ചാല്‍ കുഴപ്പമില്ല,’ വിനീത് ശ്രീനിവാസന്‍ മറുപടി നൽകി.

Advertisment