കളിയാക്കിയവർക്കുള്ള മറുപടി; ധ്യാനിന്റെ മേക്കോവറിൽ ഞെട്ടി ആരാധകർ

വണ്ണം കുറച്ച ധ്യാനിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ധ്യാനിന്റെ ലുക്കിൽ വന്ന മാറ്റത്തെ പ്രശംസിച്ച് അജു വർഗീസും എത്തിയിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
dhyan sreenivasan make over.jpg

ധ്യാനിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിന്നും അഭിമുഖങ്ങളിൽ നിന്നും ധ്യാൻ ചെറിയ ബ്രേക്ക് എടുത്തിരുന്നു. 

Advertisment

ആ ബ്രേക്ക് പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്കോവറിന് വേണ്ടിയാണെന്നാണ് ലഭിക്കുന്ന സൂചന. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ധ്യാനും എത്തുന്നു. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ച് പഴയ ഫിറ്റ്‌നെസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ധ്യാൻ.

വണ്ണം കുറച്ച ധ്യാനിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. ധ്യാനിന്റെ ലുക്കിൽ വന്ന മാറ്റത്തെ പ്രശംസിച്ച് അജു വർഗീസും എത്തിയിരുന്നു. സ്വയം പ്രഖ്യാപിത ഉഴപ്പനും ഇന്റർവ്യൂ സ്റ്റാറുമായ വ്യക്തി ക്യാരക്ടറിന് വേണ്ട അളവിൽ കറക്ട് സൈസിൽ എത്തി. അത് ഭയങ്കര ബഹുമാനമുണ്ടാക്കി. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ സ്‌നേഹം ഇരട്ടിക്കുമെന്ന് ഞാൻ കരുതുന്നു. 

ആ ക്യാരക്ടറിന്റെ രൂപത്തിൽ എത്തിയില്ലെങ്കിൽ വേറെയാളെ കാസ്റ്റ് ചെയ്യുമെന്ന് വിനീത് ഒരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞു. ധ്യാനിന്റെ ഈ മാറ്റം കൈയടിക്കേണ്ട കാര്യമാണെന്നും അജു വർ?ഗീസ് വ്യക്തമാക്കി. നന്നായി കഷ്ടപ്പെട്ടു. അത്ര നല്ല വേഷമാണെന്നും അജു ചൂണ്ടിക്കാട്ടി. മൂവി വേൾഡ് മീഡിയയോടാണ് പ്രതികരണം. വർഷങ്ങൾക്ക് ശേഷത്തിൽ അജു വർഗീസും ഒരു വേഷം ചെയ്യുന്നുണ്ട്.

dhyan sreenivasan
Advertisment