ധ്യാന്‍ ശ്രീനിവാസന്റെ വള ഒടിടിയിലേക്ക്; സൈന പ്ലേയില്‍ കാണാം

സെപ്റ്റംബര്‍ 19ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

author-image
ഫിലിം ഡസ്ക്
New Update
1045691-untitled-1-copy

ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹാഷിന്‍ സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം വള-സ്റ്റോറി ഓഫ് എ ബംഗിള്‍ ഒടിടിയിലേക്ക്. സൈന പ്ലേയില്‍ ചിത്രം കാണാം. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ രചന.  

Advertisment

വിജയരാഘവന്‍, ലുക്മാന്‍ അവറാന്‍, ധ്യാന്‍ ശ്രീനിവാസന്‍, ശാന്തി കൃഷ്ണ, രവീണ രവി, ശീതള്‍  ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഫെയര്‍ബേ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. അഫ്‌നാസ് വി. ഛായാഗ്രഹണവും സിദ്ദിഖ് ഹൈദര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം ഗോവിന്ദ് വസന്ത. 

സെപ്റ്റംബര്‍ 19ന് തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ചിത്രത്തിനു കഴിഞ്ഞില്ല.

ഇന്ദ്രേഷ് കുമാര്‍, ഷാഫി കൊല്ലം, ഗോകുലന്‍, അബു സലിം, യൂസഫ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒരു വള മൂലം ഉണ്ടാകുന്ന സംഭവബഹുലമായ കാര്യങ്ങളാണ് ചിത്രത്തിന്റെ കഥ.

Advertisment