Advertisment

ആ സിനിമ ചെയ്യാൻ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ആ സ്പീച്ച് കേട്ടാണ് ഞാൻ ഫാൻ ആയത്- ധ്യാൻ ശ്രീനിവാസൻ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update
prithviraj dhayan.jpg

വാസ്തവം പോലെയൊരു സിനിമ ചെയ്യാൻ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ. വാസ്തവത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ ചടങ്ങ് ടാഗോർ തിയറ്ററിൽ നടക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് താൻ ഫാൻ ആയെന്ന് ധ്യാൻ ശ്രീനിവാസൻ പറയുന്നു. 

Advertisment

ധ്യാൻ ശ്രീനിവാസൻ പറയുന്നു 

"24മത്തെ വയസ്സിൽ വാസ്തവം പോലെയൊരു സിനിമ ചെയ്യാൻ പറ്റുന്നൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ലാൽ സാർ ഉണ്ട് പക്ഷെ അത് കഴിഞ്ഞാൽ ഒരു 24 വയസ്സ് പയ്യൻ വാസ്തവം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് സ്റ്റേറ്റ് അവാർഡും കിട്ടിയിരുന്നു. 

ആ അവാർഡ് കിട്ടിയതിന്റെ ഫങ്ഷൻ ടാഗോർ തിയറ്ററിൽ നടക്കുമ്പോൾ രാജുവേട്ടന്റെ ഒരു സ്പീച് ഉണ്ടായിരുന്നു. ആ സ്പീച്ച് കേട്ടാണ് ഞാൻ ഫാൻ ആയത്. ഞാൻ എന്റെ 24 വയസ്സിൽ ജീവിതം എന്താകുമെന്ന് ഒരു ധാരണയുമില്ലാതെയിരുന്ന സമയത്ത്, 24മത്തെ വയസ്സിൽ ഇത്രയും വിഷനും, ചിന്തയും പേഴ്സ്പെക്ടീവും, ഇത്രയും സംസാരിക്കാൻ കഴിയുന്ന, ഇത്രയും വേർസറ്റയിൽ ആയ സിനിമ ചെയ്ത് അതിന് സ്റ്റേറ്റ് അവാർഡ് വാങ്ങി നിൽക്കുന്നൊരാൾ എന്ന് പറയുമ്പോൾ നമ്മൾ അയാളുടെ ഫാൻ ആയി പോകും. അന്ന് തൊട്ട് ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്. പിന്നീട് പുള്ളി നല്ലതും മോശവുമായ ഒരുപാട് സിനിമകൾ ചെയ്തു. എന്റെ ഇന്റർവ്യൂ കാണുന്ന ആളുകൾ ഞാനൊരു നല്ലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് പോലെ അദ്ദേഹമൊരു ഗംഭീര കംബാക്ക് നടത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹമൊരു സ്റ്റാർ മെറ്റീരിയൽ ആണെന്ന് നമുക്കറിയാം കറക്റ്റ് അപ്പോൾ പുതിയ മുഖം വരുന്നു പുള്ളി സൂപ്പർസ്റ്റാർഡത്തിലേക്ക് പോകുന്നു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അവിടം തൊട്ട് പൃഥ്വിരാജ് സുകുമാരൻ എന്നയാൾ ഇവിടെ ലേബൽ ചെയ്യപ്പെട്ടു. ഞാൻ ഏറ്റവും സെലിബ്രേറ്റ് ചെയ്തു കണ്ട രാജുവേട്ടൻ ചിത്രം പുതിയ മുഖമാണ്". ധ്യാൻ പറഞ്ഞു 

Advertisment