/sathyam/media/media_files/2025/12/10/bha-bha-ba-trailer-2025-12-10-21-38-12.jpg)
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ട്രെയ്‌ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിൽ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്‌ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിൻറെ ഒരു മാസ്സ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ദിലീപ് മോഹൻലാൽ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാമ്പിൾ ആണ് ട്രെയ്‌ലറിലൂടെ അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തിയതിനൊപ്പം ക്രിസ്മസിന് തീയേറ്ററുകളെ ജനസാഗരമാക്കും ഈ ചിത്രമെന്ന് ട്രെയ്‌ലർ ഉറപ്പിക്കുന്നു.
തീയേറ്ററുകളിൽ ആഘോഷത്തിന്റെ തീ പടർത്തുന്ന ആക്ഷനും കോമെഡിയും ഉൾപ്പെടുത്തി ഒരുക്കിയ ഈ മാസ്സ് മസാല ത്രില്ലർ ചിത്രം, ജനപ്രിയ നായകൻ ദിലീപിന്റെ ഒരു കംപ്ലീറ്റ് ഷോ ആയിരിക്കും എന്ന സൂചനയാണ് ട്രെയ്‌ലറും ടീസറുമെല്ലാം നൽകുന്നത്. യുവ പ്രേക്ഷകർക്കും കുടുബ പ്രേക്ഷകർക്കും ക്രിസ്മസ് വെക്കേഷൻ അടിച്ചു പൊളിക്കാൻ സാധിക്കുന്ന ഗംഭീര തീയേറ്റർ അനുഭവമാണ് ദിലീപും വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒപ്പം മോഹൻലാലും ചേർന്ന് ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us