'അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്': ഇസ്രായേൽ ഫിലിം ഫെസ്റ്റിവൽ ക്ഷണം നിരസിച്ച് സംവിധായകൻ ബ്ലെസി

author-image
ഫിലിം ഡസ്ക്
New Update
blessy

കോഴിക്കോട്: ഫലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ ഇസ്രായേലിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനുള്ള ക്ഷണം പ്രശസ്ത സംവിധായകൻ ബ്ലെസി നിരസിച്ചു. വരുന്ന ഡിസംബർ മാസത്തിൽ ഇസ്രായേലിലെ 'വെലൽ' ഫിലിം കൾച്ചർ ഫെസ്റ്റിൽ പങ്കെടുക്കാനാണ് ഡൽഹിയിലെ ഇസ്രായേൽ എംബസി മുഖാന്തരം ക്ഷണം ലഭിച്ചത്.

Advertisment

ഇന്ത്യയിൽ നിന്ന് പത്തോളം പേർക്ക് ഇത്തരത്തിൽ ക്ഷണം ലഭിച്ചതായാണ് വിവരം. എന്നാൽ, ഫലസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ കണക്കിലെടുത്ത് ക്ഷണം നിരസിക്കുകയാണെന്ന് ബ്ലെസി വ്യക്തമാക്കി.

"അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണ്. സാംസ്കാരിക മേഖലയിലെ ആളുകളെ ക്ഷണിക്കുന്നതിലൂടെ ലോകത്തിന് മുന്നിൽ ഒരു നല്ല പ്രതിച്ഛായ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ല," ബ്ലെസി പ്രതികരിച്ചു.

ഫലസ്തീനിലെ ജനങ്ങൾ കനത്ത ദുരിതമനുഭവിക്കുമ്പോൾ ഇസ്രായേലുമായി സഹകരിക്കുന്നത് തന്റെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് ബ്ലെസിയുടെ ഈ തീരുമാനം.

Advertisment