/sathyam/media/media_files/2025/12/27/p0d5o76s_don-3_625x300_24_december_25-2025-12-27-10-01-03.webp)
ഡോണ്‍ 3-ല്‍ നിന്ന് രണ്‍വീര്‍സിങ് പിന്മാറി. രണ്‍വീറിന്റെ ധുരന്ധര്‍ 1000 കോടി മറികടക്കുമ്പോഴാണു താരത്തിന്റെ പിന്മാറ്റം.
ദ്യശ്യം മൂന്നാം ഭാഗത്തില്‍നിന്ന് അക്ഷയ് ഖന്ന പിന്മാറിയതിനു തൊട്ടുപിന്നാലെയാണ് രണ്‍വീറിന്റെയും പിന്മാറ്റം.
ഇരു താരങ്ങളുടെയും പിന്മാറ്റത്തിനു പിന്നില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കഥാപാത്രത്തിലുണ്ടായ അതൃപ്തിയാണ് രണ്‍വീര്‍ സിങ് മാറാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ധുരന്ധറിന്റെ പടുകൂറ്റന്‍ വിജയത്തിനു ശേഷം ഇരു താരങ്ങളും തങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചതാണ് അടിസ്ഥാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
2023-ല്‍ ഫര്‍ഹാന്‍ അക്തര്‍, രണ്‍വീര്‍ സിംഗിനെ പുതിയ ഡോണ്‍ ആയി പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതിഹാസതാരങ്ങളായ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതരിപ്പിച്ച വേഷം രണ്‍വീര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ് ആരാധകര്‍ പങ്കുവച്ചത്.
എന്നാല്‍, എക്സല്‍ എന്റര്‍ടൈന്‍മെന്റ് കാസ്റ്റിംഗിനെ ഒരു പുതിയ യുഗത്തിന്റെ ഉദയമായി പ്രഖ്യാപിക്കുകയായിരുന്നു.
ധുരന്ധറിന് ശേഷം, രണ്‍വീര്‍ കരിയര്‍ പുനഃപരിശോധിച്ചതായാണ് റിപ്പോര്‍ട്ട്. ക്രൂരനായ കുറ്റവാളിയുടെ വേഷം പുതുതായി അവതരിപ്പിക്കുന്ന അദ്ദേഹം, സമാന ഗ്യാങ്സ്റ്റര്‍ വേഷങ്ങളില്‍ കുടുങ്ങിപ്പോകുമെന്ന് ഭയപ്പെടുന്നു.
നേരിട്ട് ഡോണ്‍ 3-യിലേക്ക് കടക്കുന്നതിനുപകരം, വൈവിധ്യത്തിന് മുന്‍ഗണന നല്‍കാനാണ് തീരുമാനമെന്ന് താരത്തിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രണ്‍വീറിന്റെ പിന്മാറ്റത്തോടെ ഡോണ്‍ 3-യുടെ ഭാവി എന്തായിരിക്കുമെന്ന അനിശ്ചിതത്വത്തിലാണ് അണിയറക്കാര്‍.
ബോളിവുഡിന്റെ തുടര്‍ച്ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള പ്രതികൂലഘടകങ്ങള്‍ തുടര്‍ന്നും സംഭവിക്കാമെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സിനിമയുടെ തുടര്‍ഭാഗങ്ങള്‍ ഇപ്പോള്‍ നായകനും പ്രധാന കഥാപാത്രവും ഇല്ലാത്ത അവസ്ഥയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us