/sathyam/media/media_files/2025/11/29/drishyam-3-2025-11-29-09-19-33.webp)
ദൃശ്യം 3-യിലൂടെ മലയാള സിനിമ ചരിത്രനേട്ടത്തിലെത്തിയിരിക്കുന്നു. മോഹന്‍ലാല്‍-ജീത്തുജോസഫ് കൂട്ടുകെട്ടിലെ ദൃശ്യം 3-യുടെ ലോകമെമ്പാടുമുള്ള എക്സ്‌ക്ലൂസിവ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്.
നിര്‍മാണക്കമ്പനിയായ, ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസില്‍നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്‌ക്ലൂസീവ് വേള്‍ഡ്വൈഡ് തിയറ്റര്‍ റൈറ്റ്‌സ് ഉള്‍പ്പെടെയാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.
മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും ചലച്ചിത്രലോകവും. എന്തെല്ലാം സസ്‌പെന്‍സുകളാണ് മോഹന്‍ലാല്‍-ജീത്തുജോസഫ് കോമ്പോ ചിത്രത്തി ലൊളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ് ലോകമെമ്പാടുമുള്ള ദൃശ്യം ആരാധകര്‍.
പനോരമ സ്റ്റുഡിയോസിന്റെ റൈറ്റ്‌സ് ഏറ്റെടുക്കല്‍ വാണിജ്യപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ദൃശ്യത്തിന്റെ ആഗോളസ്വീകാര്യതയും വാണിജ്യസാധ്യതകളും ബോക്‌സ്ഓഫീസില്‍ ഹിറ്റ് ആക്കി മാറ്റാനും പാന്‍-ഇന്ത്യന്‍ റിലീസിലൂടെ ചിത്രം വന്‍ തരംഗമാക്കാനുള്ള ശ്രമവുമാണു നടക്കുന്നത്.
ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വിജയകരമായ കഥാ ഫ്രാഞ്ചൈസിയാണ് ദൃശ്യം. തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു സാധാരണക്കാരന്‍ നടത്തുന്ന അസാധാരണ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സാര്‍വത്രിക പ്രമേയമാണ് ചിത്രത്തിനു ലോകമെമ്പാടും സ്വീകര്യത ലഭിക്കാന്‍ കാരണം. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, സിംഹള ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്തു.
ചൈനീസ് പതിപ്പിലൂടെ ദൃശ്യം അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം ഇപ്പോള്‍ കൊറിയന്‍ റീമേക്കിന്റെ പണിപ്പുരയിലാണ്. മലയാളത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്.
ദൃശ്യം 3 പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതോടെ, തിരവിസ്മയം, ആഗോള സിനിമാറ്റിക് ഇവന്റായി മാറി. ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ജോര്‍ജുകുട്ടി എന്ന കുടംബനാഥനെ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us