യുവ നടി റിമ കല്ലിങ്കലിനെതിരെ ലഹരി ഉപയോഗ ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കലിന്റെ കരിയര്‍ തകര്‍ന്നത് ലഹരി ഉപയോഗം മൂലമാണെന്നും, നടിയുടെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്താറുണ്ടെന്നും ഗായിക ആരോപിച്ചു. അതേസമയം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ ഈ പ്രതികരണം.എന്നാല്‍ പാര്‍ട്ടികളില്‍ ഒക്കെ ഭര്‍ത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ് അബുവിന്റെ പിന്തുണയുണ്ടെന്നും ഗായിക കൂട്ടിച്ചേര്‍ത്തു. ഗുരുതര ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരും നിര്‍ബന്ധിതരായേക്കും.
ഇത്തരത്തിലുള്ള ലഹരി ഉപയോഗം മൂലമാണ് റിമയുടെ കരിയര്‍ തകര്‍ന്നത്. പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കളാണ് അവര്‍ അവിടെ ഉപയോഗിക്കുന്നത്. കൊച്ചി റെയ്‌ഡെല്ലാം ആരുടെ വീട്ടിലാണ് സംഭവിച്ചത്. റിമയുടേയും ആ സമയത്ത് കാമുകനായിരുന്ന ആഷിഖ് അബുവിന്റേയും വീട്ടിലായിരുന്നു. അതേസമയം സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല. അത് മാത്രമല്ല മദ്യം ഉപയോഗിച്ചിട്ടില്ലാത്ത എത്രയോ പെണ്‍കുട്ടികള്‍ക്ക് റിമ അത് ആദ്യം നല്‍കി. ഇവരുടെ പാര്‍ട്ടികളില്‍ എത്രയെത്ര പെണ്‍കുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നത്.
റിമയെക്കുറിച്ച് ആദ്യമായി ആ സമയം ഇതൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സംഗീത സംവിധായകരെല്ലാം യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് പറയാറുണ്ട്. റിമയുടെ വീട്ടിലെ പാര്‍ട്ടികളിലെ ചോക്ലേറ്റ് തൊടുക പോലുമില്ലെന്നും അവര്‍ പറയാറുണ്ട്, സുചിത്ര പറഞ്ഞു.
ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ വളരെ ശ്രദ്ധ നേടിയ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. അതേസമയം സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു.