/sathyam/media/media_files/PFzTesXIu4SukjFoN8Gp.jpg)
മലയാളികളുടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തി. ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740ഐ എം സ്‌പോര്‍ട് ആണ് ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റവും പുതിയതായി സ്വന്തമാക്കിയിരിക്കുന്ന വാഹനം. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
വാഹന പ്രേമത്തിന്റെയും വമ്പന്‍ കളക്ഷനുകളുടെയും കാര്യത്തില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി വാഹനങ്ങളാണ് താരത്തിന്റെ കളക്ഷനില്‍ ഉള്ളത്. ബെന്‍സ്, പോര്‍ഷെ, ലാന്‍ഡ് റോവര്‍ തുടങ്ങിയ ആഡംബര കാറുകള്‍ ദുല്‍ഖര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യു സെവന്‍ സീരീസിന്റെ 2023 പതിപ്പാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ വാഹനം. താരത്തിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ് ഈ പുതിയ വാഹനത്തിനും നല്‍കിയിട്ടുള്ളത്. തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള ഈ അത്യാഡംബര വാഹനത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.